മദ്യലഹരിയില്‍ ബഹളം വെച്ചു, വധഭീഷണി മുഴക്കി; തൃശൂര്‍ കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍, ഓഫീസ് അസിസ്റ്റന്റ് മണിയെ തൃശൂര്‍ ഇസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ മദ്യലഹരിയില്‍ ബഹളം വെച്ച കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. വനിതാ കൗണ്‍സിലറെ കയ്യേറ്റം ചെയ്യാനും വധഭീഷണി മുഴക്കാനും ശ്രമിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഓഫീസ് അസിസ്റ്റന്റ് മണിയെ തൃശൂര്‍ ഇസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
കൃഷ്ണപുരം കൗണ്‍സിലര്‍ സൗമ്യയെയാണ് ഇയാള്‍ കയ്യേറ്റം ചെയ്തത്. കോര്‍ട്ടേഴ്‌സ് അനുവദിക്കണമെന്നും, ഇല്ലെങ്കില്‍ കൊല്ലുമെന്നുമാണ് പ്രതി ഭീഷണിപ്പെടുത്തിയത്. എന്നോട് കളിക്കരുത്, റൂം തന്നില്ലെങ്കില്‍ കൊല്ലും എന്നും പ്രതി ഭീഷണിപ്പെടുത്തിയെന്നും കൗണ്‍സിലര്‍ പറയുന്നു. പ്രതിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ പരാതി നല്‍കിയിട്ടുണ്ട്.