മദ്യപിച്ച് ട്രെയിനിൽ യുവതിയെ ശല്യം ചെയ്തു; നാല് സൈനികർക്കെതിരെ കേസ്
Sep 29, 2026, 11:37 IST
കണ്ണൂർ: ട്രെയിനിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതിയിൽ നാല് സൈനികർക്കെതിരെ കേസെടെുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ,പ്രതീഷ് കുമാർ,തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം . നാട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനിയോട് അതേ ബോഗിയിൽ യാത്ര ചെയ്ത സൈനികർ മദ്യപിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി.
ആദ്യം ടിടിയോട് പരാതി പറയുകയും തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ യുവാക്കൾക്കെതിരേ റെയിൽവേ പോലീസ് കേസെടുക്കുകയായിരുന്നു. സൈനികർ അവധിക്ക് നാട്ടിലേക്ക് വരികെകയായിരുന്നു സംഭവം.