കോട്ടയത്ത് വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ മദ്യപന്റെ ആക്രമണം; കെ.എസ്.ഇ.ബി ലൈന്‍മാന്‍ പിടിയില്‍
കോട്ടയം: കോട്ടയം ഇല്ലിക്കല്‍ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. നാട്ടകം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈന്‍മാനായ മനോജാണ് മദ്യപിച്ച് പോലീസിന് നേരെ അതിക്രമം കാട്ടിയത്. ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം.
മദ്യപിച്ചെത്തിയ മനോജിനോട് വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. പോലീസിനെ വെട്ടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് വാഹനം പിന്തുടര്‍ന്ന് പിടിച്ചുനിര്‍ത്തിയതോടെ, ഉദ്യോഗസ്ഥരെ ഇയാള്‍ ആക്രമിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് എസ്.ഐ സലീം കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് വാക്കേറ്റവും അതിക്രമവും ഉണ്ടായത്. ബലപ്രയോഗത്തിലൂടെ പോലീസ് മ