മദ്യപിച്ച് ഡ്രൈവിങ്; 6199 പേര്‍ക്കെതിരേ കേസ്

 
4455

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലിസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 13 രാവിലെ ഏഴുമുതല്‍17 രാവിലെ ഏഴുവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ക്രമസമാധാന പരിപാലന വിഭാഗം എഡിജി പി.പി. വിജയന്‍റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐജിമാര്‍‌, റേഞ്ച് ഡിഐജിമാര്‍, ജില്ലാ പൊലിസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളത്ത് 710 കേസുകള്‍‌, തിരുവനന്തപുരം റൂറലില്‍ 497, കോട്ടയത്ത് 456, ഏറ്റവും കുറവ് കാസർഗോഡ് 75 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web