'ലഹരി വരുന്നത് കേരളത്തില്‍ നിന്ന്': നിയമസഭയില്‍ കേരളത്തെ പഴിച്ച് തമിഴ്‌നാട് എംഎല്‍എ

 
ADMK


ചെന്നൈ: തമിഴ്‌നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതില്‍ കേരളത്തെ പഴിച്ച് തമിഴ്‌നാട് എംഎല്‍എ. ലഹരി വരുന്നത് കേരളത്തില്‍ നിന്നാണെന്നാണ് നിയമസഭയില്‍ എഐഎഡിഎംകെ എംഎല്‍എ ആര്‍. രാകേഷിന്റെ പരാമര്‍ശം. 

കേരളവുമായി സംസാരിച്ചെന്നും ലഹരിയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും മന്ത്രി ആദവ് അര്‍ജുന സഭയില്‍ അറിയിച്ചു.


തമിഴ് നാട്ടിലെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് അണ്ണാ ഡിഎംകെ-എംഎല്‍എയുടെ പരാമര്‍ശം. 

കേരളത്തില്‍ നിന്നാണ് ലഹരിയെത്തുന്നതെന്നും അത് തടയാനുള്ള നടപടികള്‍ വേണമെന്നും എംഎല്‍എ ആര്‍ രാകേഷ്. എംഎല്‍എയുടെ ആരോപണം ശരിവെക്കുന്നതായിരുന്നു മന്ത്രി ആദവ് അര്‍ജുനയുടെ മറുപടി.

കേരള ആഭ്യന്തര മന്ത്രി, തമിഴ് നാട് മുഖ്യമന്ത്രി സി ജോസഫ് വിജയുമായി ചര്‍ച്ച നടത്തിയെന്നും ലഹരിയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും കേരളത്തില്‍ നിന്ന് ലഹരിയെത്തുന്നത് തടയുമെന്നും ആദവ് അര്‍ജുന. 

അടിയന്തര പ്രമേയ ചര്‍ച്ചയില്‍ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് ഡിഎംകെ സഭ വിട്ടു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം തിരികെ സഭയില്‍ എത്തിയത്.

Tags

Share this story

From Around the Web