കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് ലഹരി സംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ കസ്റ്റഡിയില്‍, ഒരു കാറില്‍ നിന്ന് 9 ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി
 

 
KUTTIYADI

കുറ്റ്യാടി: കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് ലഹരി സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. സ്റ്റേഷന്‍ മുറ്റത്തേക്ക് രണ്ടു കാറുകള്‍ ഓടിച്ചു കയറ്റി അവിടെവെച്ച് ഏറ്റുമുട്ടുകയായിരുന്നു. ഒരു കാറില്‍ നിന്ന് 9 ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി.


സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുവണ്ണാമൂഴി സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍, പേരാമ്പ്ര സ്വദേശികളായ അമല്‍ജിത്ത്, ആല്‍ബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.


ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണോ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായവര്‍ സ്ഥിരം ലഹരി മാഫിയ സംഘത്തില്‍പ്പെട്ടവരാണോ എന്നും പ്രദേശത്ത് മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Tags

Share this story

From Around the Web