ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കണം

 
adv chalrey paul


കൊച്ചി: ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സാ പദ്ധതികള്‍ നടപ്പിലാക്കണമെന്ന് കേരള മദ്യ- ലഹരി വിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍. 

ക്വിറ്റ് ലിക്കര്‍ ഡേ ദിനാചരണത്തോടനുബന്ധിച്ച സംസ്ഥാനതലത്തിലെ ഉപവാസ ധര്‍ണ്ണ എറണാകുളം, കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് വേട്ടകൊണ്ടുമാത്രം ലഹരിയുടെ വ്യാപനം നിലയ്ക്കില്ല. മദ്യത്തിനും മയക്കുമരുന്നിനും ഇരകളായി മാറിയവരെ ചികിത്സിച്ചു രക്ഷപ്പെടുത്തിയാല്‍ മാത്രമേ ലഹരി ആവശ്യപ്പെടു ന്നവരുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കൂ. 

ചികിത്സയും പുനരധിവാസ സംവിധാനങ്ങളും സന്നദ്ധ സംഘടനകളുടെ  സഹായത്തോടുകൂടി നടപ്പാക്കണമെന്ന് അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു.

യോഗത്തില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജെയിംസ് കോറമ്പേല്‍, ഷൈബി പാപ്പച്ചന്‍, ഹില്‍ട്ടണ്‍ ചാള്‍സ്, കെ.കെ വാമലോചനന്‍, എം.എല്‍ ജോസഫ്, മര്‍ക്കോസ് എബ്രാഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web