ജർമ്മൻ വിമാനത്താവളത്തിൽ സ്ഫോടകവസ്തുക്കളുമായി ഡ്രോൺ കണ്ടെത്തി: ഇത് പുതിയൊരു ഭീഷണിയെന്ന് ആഭ്യന്തര മന്ത്രി

 
eee

ജർമ്മനിയിലെ ലൈപ്സിഗ് വിമാനത്താവളത്തിൽ (Leipzig airport) സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ കണ്ടെത്തിയ സംഭവം രാജ്യത്തിന് പുതിയൊരു സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് മുന്നറിയിപ്പ് നൽകി.

പ്രധാന ചരക്കുനീക്ക-സൈനിക കേന്ദ്രമായ ലൈപ്സിഗ് വിമാനത്താവളത്തിന്റെ റൺവേയ്ക്ക് സമീപമാണ് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ക്വാഡ്കോപ്റ്റർ ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് പൊലീസ് ബോംബ് സ്ക്വാഡിന്റെ റോബോട്ട് എത്തി സ്ഫോടകവസ്തു നിർവീര്യമാക്കി. ഇതൊരു അമേച്വർ പ്രവർത്തലമല്ലെന്നും, ജർമ്മനിയിൽ അനിശ്ചിതത്വം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള വിദേശ ശക്തികളുടെ പങ്ക് ഉൾപ്പെടെയുള്ള ‘പ്രൊഫഷണൽ ഹൈബ്രിഡ് ആക്രമണ’മായിട്ടാണ് അന്വേഷണ സംഘം ഇതിനെ കാണുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

യുക്രൈനിലെ ആന്റണോവ് എയർലൈൻസിന്റെ യൂറോപ്യൻ ബേസും നാറ്റോയുടെ ലോജിസ്റ്റിക്സ് കേന്ദ്രവുമായ ഇവിടെ, ഒരു യുക്രേനിയൻ കാർഗോ വിമാനത്തിന് സമീപമാണ് ഈ ഡ്രോൺ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ റഷ്യയാകാം എന്ന് യുക്രേനിയൻ അംബാസഡർ ആരോപിച്ചു.

Tags

Share this story

From Around the Web