സുഡാനിൽ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം; മൂന്ന് മാസത്തിനിടെ 160 കുട്ടികൾ കൊല്ലപ്പെട്ടു

 
SUDAN

സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിൽ കുട്ടികൾ വലിയ വില നൽകേണ്ടി വരുന്നുവെന്ന് മുന്നറിയിപ്പ് നൽകി യൂണിസെഫ്. ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ മാത്രം 160 കുട്ടികൾ കൊല്ലപ്പെടുകയും 85 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഭൂരിഭാഗം അപകടങ്ങളും നടന്നത് ഡ്രോൺ ആക്രമണങ്ങൾ മൂലമാണെന്നത് ഏറെ ആശങ്കയുണ്ടാക്കുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 50 ശതമാനത്തോളം വർധനവാണ് ഉണ്ടായിരിക്കുന്നത്. യുദ്ധം മൂലം വീടുകളും സ്കൂളുകളും ആശുപത്രികളും തകരുന്നത് കുട്ടികളുടെ ജീവിതം ദുസ്സഹമാക്കുന്നു. നിലവിൽ ഏകദേശം എൺപത് ലക്ഷത്തോളം കുട്ടികൾക്ക് പഠനം മുടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


ഭക്ഷണത്തിന് വകയില്ലാതെ ലക്ഷക്കണക്കിന് കുട്ടികൾ പട്ടിണിയിലാണെന്നും പലയിടത്തും രോഗങ്ങൾ പടരുകയാണെന്നും അധികൃതർ പറഞ്ഞു. അതേസമയം കുട്ടികളെ സഹായിക്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ധനസഹായം നൽകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിച്ചാൽ മാത്രമേ ഈ കുരുന്നുകളുടെ ഭാവി സുരക്ഷിതമാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web