ഡ്രൈവിംഗ് ടെസ്റ്റ് വൈകുന്നു; മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകള്‍ വര്‍ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

 
driving test


തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടര്‍ന്ന് ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് താല്‍ക്കാലിക പ്രത്യേക ക്രമീകരണങ്ങള്‍ പ്രഖ്യാപിച്ചു. 

അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തും. പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയര്‍ത്താനും തീരുമാനിച്ചു.

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളില്‍ നടത്തും. ലേണേഴ്‌സ് ടെസ്റ്റിനായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ അധിഷ്ഠിത ഓതന്റിക്കേഷന്‍ സംവിധാനം നടപ്പാക്കുമെന്നും വകുപ്പ് അറിയിച്ചു.


പുതിയ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ ബുക്കിംഗ് തീയതി മുതല്‍ 30 ദിവസത്തിനുള്ളിലും, റീ-ടെസ്റ്റ് സ്ലോട്ടുകള്‍ എട്ടാം ദിവസത്തിനുള്ളിലും, ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് സ്ലോട്ടുകള്‍ മൂന്ന് ദിവസത്തിനുള്ളിലും ലഭ്യമാക്കാനാണ് തീരുമാനം. 

നിലവിലെ കാലതാമസം കുറയ്ക്കുന്നതിനായുള്ള താല്‍ക്കാലിക നടപടികളാണിവയെന്നും, ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Tags

Share this story

From Around the Web