പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിന് ഡ്രൈവര്‍ക്ക് സ്ഥലം മാറ്റം: ‘തെറ്റ് കണ്ടാല്‍ നടപടിയുണ്ടാകും’: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെ എസ് ആർ ടി സി ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടാൽ നടപടിയെടുക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.
പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മാത്രമല്ല ഇത് പരിശോധിക്കാതെ വിട്ടവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.
തെറ്റ് കണ്ടാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ മന്ത്രി മിന്നല്‍ പരിശോധന നടത്തുകയും പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വിഷയത്തിലാണ് മന്ത്രി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
“ആരും ഫെയ്സ്ബുക്കിലും വാട്സാപ്പിലും എഴുതി മെനക്കെടേണ്ട. ഞാൻ മന്ത്രിയായിരിക്കുമെങ്കിൽ നടപടി എടുത്തിരിക്കും.
ഡ്രൈവർക്കെതിരെ മാത്രമല്ല, അത് പരിശോധിക്കാതെ വിട്ടവർക്കെതിരെയും നടപടിയുണ്ടാകും.
ജീവനക്കാരുടെ നെഞ്ചത്ത് കയറുകയാണെന്ന് പറയരുത്. തെറ്റ് കണ്ടാൽ തെറ്റ് തന്നെയാണ്”. വിഷയത്തില്‍ മന്ത്രി പ്രതികരിച്ചു.
ബസിന്‍റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിനായിരുന്നു പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റിയത്