ഡ്രൈവർ ഉറങ്ങിപ്പോയി; നിയന്ത്രണംവിട്ട മിനി ലോറി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

 
556

കോട്ടയം: നിയന്ത്രണംവിട്ട മിനി ലോറി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.  ചിറ്റടി സ്വദേശി വടക്കേമുറിയിൽ ജോസ് മാത്യു(56)വാണ് മരിച്ചത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

ഞായറാഴ്ച പുലർച്ചെ രണ്ടിന് കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സംഭവം. കോട്ടയം ഭാഗത്തുനിന്ന് പാലുമായി പാറത്തോട്ടിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. 

അപകടത്തിൽ വാഹനത്തിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. പോലീസും ഫയർഫേഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Tags

Share this story

From Around the Web