പാർട്ടി ഓഫീസിനകത്ത് സി പി എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മദ്യപാനം; കൈയ്യോടെ പിടികൂടി പ്രവർത്തകർ-

 
CPM LOCAL 1

പാലക്കാട്: മുതലമട സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ പരസ്യമായി മദ്യപാനം. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്‍റെ നേതൃത്വത്തിലായിരുന്നു മദ്യപാനം.

 ഇയാളെ പ്രവർത്തകർ ചേർന്ന് പിടികൂടി.

സംഭവത്തിൽ ലോക്കൽ സെക്രട്ടറി ബ്രിജേഷ് ഉൾപ്പെടെ മൂന്ന് പേരെ പാർട്ടി സസ്പെൻഡ് ചെയ്തു.

ഇയാൾക്ക് പുറമെ, പാർട്ടി അംഗങ്ങളായ സൂര്യപ്രകാശ്, റഷീദ് എന്നിവരെ സസ്പെൻഡ് ചെയ്തതായി പാർട്ടി ജില്ലാ സെക്രട്ടറി ചെന്താമരാക്ഷൻ അറിയിച്ചു.

ബ്രിജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ നേതൃത്വത്തിന് പരാതി നൽകി.

മദ്യക്കുപ്പികളും ഭക്ഷണസാധനങ്ങളും പാർട്ടി പത്രത്തിന് മുകളിൽ വെച്ചാണ് ബ്രിജേഷിന്‍റെ മദ്യപാനം.

നേരത്തേയും, ഇയാൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉള്ളതിനാൽ തെളിവ് സഹിതം പിടികൂടാൻ പ്രവർത്തകർ ഓഫീസിലെത്തുകയായിരുന്നു.

മദ്യപാനം ചോദ്യം ചെയ്ത പ്രവർത്തകരോട് പാർട്ടി ഓഫീസ് തന്‍റെ പ്രൈവറ്റ് പ്ലേസ് ആണെന്ന മട്ടിലാണ് ബ്രിജേഷ് പ്രതികരിച്ചത്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Tags

Share this story

From Around the Web