നാടക പഠനം കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തും: പ്രൊഫ. ചന്ദ്രദാസന്‍
നാടക പഠനം കുട്ടികളുടെ വ്യക്തിത്വത്തെ ഗുണപരമായി സ്വാധീനിക്കുമെന്നും സര്‍ഗ്ഗാത്മക വ്യക്തികളാക്കി അവരെ മാറ്റുമെന്നും പ്രൊഫ.ചന്ദ്രദാസന്‍.
കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച പഞ്ചദിന നാടക ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ഒ.സി. ഡയറക്ടര്‍ റവ.ഫാ.തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.ടട കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍, ക്യാമ്പ് ഡയറക്ടര്‍ ഡോ.തോമസ് പനക്കളം, ബിജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ടടശില്പശാലയില്‍ ഷേര്‍ളി സോമസുന്ദരം, വര്‍ഗീസ് പനക്കളം, ഡോ.തോമസ് പനക്കളം തുടങ്ങിയവര്‍ ക്ലാസ്സ് എടുത്തു. നാടക പഠനത്തിലൂടെ വ്യക്തിത്വ വികസനം എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളിലായി ടി.എം എബ്രഹാം, ഗിരീഷ് സോപാനം, അമല്‍രാജ് ദേവ് , ഡോ.തോമസ് പനക്കളം, പൗളി വിത്സണ്‍, എം.എസ് ശിവകുമാര്‍ , ഡോ.സണ്ണി സെബാസ്റ്റ്യന്‍, മിനോണ്‍ ജോണ്‍ ,സിജോ ആന്റണി , കരുണ്‍ കെ. തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിക്കും. ദിവസവും രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ശില്പശാല.