ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി

 
DR YUHANON

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ അഭിവന്യ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പൊലീത്തയ്ക്ക് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ മലങ്കര സുറിയാനി കത്തോലിക്കാ മിഷന്റെ നേതൃത്വത്തില്‍ കേംബ്രിഡ്ജില്‍ സ്വീകരണം നല്‍കി.

കേംബ്രിഡ്ജിലെ സൌസ്റ്റണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന മെത്രാപ്പോലീത്തായെ ഇടവകാംഗം ജോമോന്‍ ജോയ് പൊന്നാടയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ബഹുമാനപ്പെട്ട ഫാ.കുര്യാക്കോസ് തിരുവാലില്‍ അച്ചന്‍ കത്തിച്ച മെഴുകുതിരി നല്‍കി മെത്രാപ്പോലീത്തായെ ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് മെത്രാപ്പൊലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ.കുര്യാക്കോസ് തിരുവാലില്‍,ഫാ. ജോണ്‍സണ്‍ പേഴുംകൂട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ട്രസ്റ്റി പ്രദീപ് മാത്യു , ലൂട്ടണ്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക മിഷന് വേണ്ടി പാസ്റ്ററല്‍ കൗണ്‍സില്‍ അംഗംസോണി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റി സ്വീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Tags

Share this story

From Around the Web