സ്ത്രീധന പ്രശ്‌നം: നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം,പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍തൃമാതാവ് എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു

 
dowry abuse


കൊല്ലം: സ്ത്രീധനവുമായി ബന്ധപ്പെട്ട് നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. കുക്കറും, ലാപ്‌ടോപ്പും, മൊബൈല്‍ ചാര്‍ജറും ഉള്‍പ്പെടെ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്ന് പുത്തന്‍തുറ സ്വദേശി അഞ്ജുവിന്റെ പരാതി. ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ ഭര്‍ത്താവ് നന്ദു, ഭര്‍തൃപിതാവ് ദിനേശ്, ഭര്‍തൃമാതാവ് ജഗതമ്മ എന്നിവരെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തു.


ഇക്കഴിഞ്ഞ ജൂണ്‍ മാസം 27 നായിരുന്നു കൊല്ലം പുത്തന്‍ തുറ സ്വദേശിനി അഞ്ജുവിന്റെയും ചവറ സ്വദേശി നന്ദുവിന്റെയും വിവാഹം. ഒരാഴ്ച തികയും മുന്‍പ് സ്ത്രീധനത്തിന്റെ പേരില്‍ ചോദ്യങ്ങളുണ്ടായെന്ന് യുവതി. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച് സൗദിയില്‍ മടങ്ങിയ ഭര്‍ത്താവിന്റെ അടുത്തേക്ക് അഞ്ജു പോയി. വിദേശത്ത് വെച്ചും അതിക്രൂരമര്‍ദ്ദനം.


സെപ്റ്റംബര്‍ 30ന് നാട്ടില്‍ മടങ്ങിയെത്തിയ അഞ്ജു ചവറ പോലീസിന് പരാതി നല്‍കി, പരാതിയില്‍ ഭര്‍ത്താവ് നന്ദു, അച്ഛന്‍ ദിനേശ്, അമ്മ ജഗദമ്മ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കര്‍ശന നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം പ്രതികരിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ജു കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Tags

Share this story

From Around the Web