സ്വർണ്ണവിലയിൽ കുറവ്! മാർച്ച് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ
കൊച്ചി: ആഗോള വിപണിയിലെ ആശങ്കകള്‍ക്കിടയിലും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 1,20,640 രൂപയായിരുന്നു വില.
എന്നാല്‍ ഇന്ന് അതില്‍ കുറവുണ്ടാവുകയും പവന്‍ വില 1,19,920 രൂപയില്‍ എത്തുകയും ചെയ്തു. ഗ്രാമിന് 14,990 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരുന്ന വിലയില്‍ നേരിയ ഇടിവുണ്ടായത് സാധാരണക്കാര്‍ക്കും വിപണിക്കും താല്‍ക്കാലിക ആശ്വാസമായിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥയും കാരണം സ്വര്‍ണ്ണവില ഇനിയും ഉയരുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം.
എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ പുതിയ ചലനങ്ങളാണ് വില കുറയാന്‍ കാരണമായത്. സ്വര്‍ണ്ണവില പവന് ഒരു ലക്ഷത്തിന് മുകളില്‍ തന്നെ തുടരുന്നത് വിപണിയിലെ വലിയ മാറ്റമായി നിരീക്ഷകര്‍ വിലയിരുത്തുന്നു.