ദോശ വൈകി; കൊല്ലം ശൂരനാട്ട് തട്ടുകട തല്ലിത്തകര്‍ത്തു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം
Sep 2, 2026, 12:09 IST
കൊല്ലം: ദോശ കൊടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് തട്ടുകട തല്ലിത്തകര്‍ത്തു. കൊല്ലം ശൂരനാട് കോയിക്കല്‍ ചന്തയിലാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ആക്രമിച്ചതായും പരാതി. ചില്ല് അലമാരയും മറ്റ് ഉപകരണവും അടിച്ചുതകര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.
ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന്‍ (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നംഗ സംഘമാണ് തട്ടുകടയിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. സ്ഥലത്തെത്തിയ പൊലീസിനോടും പ്രതികള്‍ വാക്കേറ്റം നടത്തി.