ആശങ്കയൊഴിയാതെ! കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് ശേഷവും കൂട്ടിയിട്ട മണ്ണ് മാറ്റുന്നില്ല; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

 
kalladi

വയനാട്: കള്ളാടി ദുരന്തത്തിന് ശേഷവും തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റാത്തതിൽ പ്രദേശവാസികൾക്ക് ആശങ്ക. ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്നാണ് ഭയം. അപകട സാധ്യതയുള്ള മേഖലയിൽ എന്ത് വിശ്വസിച്ചാണ് അന്തിയുറങ്ങുകയെന്ന് ഇവർ ചോദിക്കുന്നു. അടിയന്തരമായി മണ്ണ് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ വീട് തന്നെ ഉപേക്ഷിച്ചു പോകേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക. കൂട്ടിയിട്ട മണ്ണ് മാറ്റണമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.

മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെയാളുടെ മൃതദേഹം കൂടി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മൃതദേഹം ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടേതാണെന്നാണ് വിവരം. മീനാക്ഷി പാലത്തിന് 350 മീറ്റർ അകലെയുള്ള ഏലത്തോട്ടത്തിലെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

കള്ളാടി മണ്ണിടിച്ചിലിൻ്റെ പൂർണ ഉത്തരവാദിത്വം ദിലീപ് ബിൽകോൺ കമ്പനിക്കെന്ന് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടിയാണ് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിനെ പദ്ധതിയുടെ പ്രോജക്ട് കോർഡിനേറ്റർ എസ്പിവിയായി നിയമിച്ചത്.

Tags

Share this story

From Around the Web