ഇനി വരുമാനം നോക്കേണ്ട..! സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുക ള്‍ എല്ലാവര്‍ക്കും തുറന്നുനല്‍കി ചരിത്രപരമായ ഉത്തരവ്

 
muraleedharan


സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ തേടാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാകുന്ന നിര്‍ണ്ണായക തീരുമാനവുമായി കേരള സര്‍ക്കാര്‍ രംഗത്ത്. 

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ പ്രവേശനം ലഭിക്കുന്നതിന് ഇതുവരെ നിലവിലുണ്ടായിരുന്ന വരുമാന പരിധി പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നു. 

ഇനി മുതല്‍ സാമ്പത്തിക സ്ഥിതിയോ വാര്‍ഷിക വരുമാനമോ നോക്കാതെ ഏതൊരു സാധാരണക്കാരനും സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള പേ വാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയിലാണ് ഈ പുതിയ മാറ്റം ബാധകമാകുന്നത്. ഇതുവരെ നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ളവര്‍ക്ക് മാത്രമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡുകളില്‍ കിടത്തിച്ചികിത്സയ്ക്കുള്ള പ്രവേശനം ലഭിച്ചിരുന്നത്. 


എന്നാല്‍ ഈ വ്യവസ്ഥ പൂര്‍ണ്ണമായി എടുത്തുകളഞ്ഞതോടെ, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ നൂലാമാലകളില്ലാതെ എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാകും.

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെയും സാധാരണക്കാര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ കൂടുതല്‍ സുതാര്യമായി എത്തിച്ചു നല്‍കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി.

 ആരോഗ്യമേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ഈ ഉത്തരവ്, പേ വാര്‍ഡുകളെ ആശ്രയിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി രോഗികള്‍ക്ക് വലിയൊരു ആശ്വാസമായി മാറും എന്നതില്‍ സംശയമില്ല.

Tags

Share this story

From Around the Web