ശോച്യാവസ്ഥ പുറംലോകം കാണേണ്ട; ഗുജറാത്തിലെ സ്‌കൂളുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്, കുട്ടികളുടെ രക്ഷിതാക്കള്‍ക്കും നിബന്ധന ബാധകം
 

 
gujarath

ന്യൂഡല്‍ഹി: ഗുജറാത്തിലെ സ്‌കൂളുകളിലും സന്ദര്‍ശന വിലക്ക് പ്രഖ്യാപിച്ചു. പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും രക്ഷിതാക്കളും ഉള്‍പ്പടെ, സ്‌കൂളുകളിലും പരിസരത്തും എത്തുന്നവരും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് നിര്‍ദേശം. സ്‌കൂളുകളുടെ പരിതാപരകരമായ സ്ഥിതി പുറം ലോകം അറിയാതിരിക്കാനാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അനുമതിയില്ലാതെ സന്ദര്‍ശിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, ഇനി അനുമതി ലഭിച്ചാല്‍ പോലും സ്‌കൂളിലെ ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്. സംസ്ഥാനത്തെ 46,000 പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകും.

ബിജെപി ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെ സ്‌കൂളുകളുടെ അവസ്ഥ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാകണം ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തിറക്കിയത്.


ദശാബ്ദങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഒറ്റ ടീച്ചര്‍ മാത്രമുള്ള നൂറുകണക്കിന് സ്‌കൂളുകള്‍ ഗുജറാത്തിലുണ്ട്. 10,000 കണക്കിന് ടീച്ചേഴ്‌സിന്റെ പോസ്റ്റുകളാണ് സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web