ഇനി അവനെ വെറുതെ വിടരുത്, തൂക്കുകയർ തന്നെ നൽകണം’; സൗമ്യയുടെ അമ്മ

ഗോവിന്ദച്ചാമിയെ ഇനി വെറുതവിടരുതെന്നും തൂക്കുകയര്‍ തന്നെ നല്‍കണമെന്നും കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. പുറംലോകം കാണാത്ത രീതിയില്‍ ആക്കിയിട്ടും അവൻ രക്ഷപ്പെട്ടു. ജീവിതത്തിൽ ഇനി പുറംലോകം കാണാത്തവിധം ഉള്ളിലാക്കി. എന്നിട്ടും അവൻ രക്ഷപ്പെട്ടു. അത്ര വലിയ ക്രിമിനലാണവനെന്നും അവർ പറഞ്ഞു.
ഇത്ര വലിയ കുറ്റം ചെയ്ത കൊടുംക്രിമിനലായ ഇവന് ഇനി തൂക്കുകയര്‍ തന്നെ നല്‍കണം. വെറുതെ വിടാന്‍ പാടില്ല. ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാല്‍ പിന്നെ പെണ്‍കുട്ടികളുടെ അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത അറിഞ്ഞത് മുതല്‍ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥയോര്‍ത്ത് ഇതുവരെ താൻ തീ തിന്നുകയായിരുന്നു. പെണ്‍കുട്ടികളെ ഇവന്‍ എന്തും ചെയ്യുമെന്നും അവർ പറഞ്ഞു.
പിടിച്ച ആളുകളോടാണ് ആദ്യം നന്ദി പറയേണ്ടത്. പിടികൂടിയ പൊലീസിനും നാട്ടുകാര്‍ക്കുമെല്ലാം നന്ദി പറയാന്‍ വാക്കുകളില്ല. കിട്ടിയപ്പോ തന്നെ കൊല്ലാമായിരുന്നില്ലേയെന്നും മകളെ നഷ്ടപ്പെട്ട അവർ വേദനയോടെ ചോദിച്ചു. ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്. രാവിലെ പത്തരയോടെ കണ്ണൂർ നഗരത്തിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു.