സ്ഥാപനങ്ങള്‍ വളരുമ്പോഴും എളിമ കൈവിടരുത്: ബിഷപ്പ് അലക്‌സ് വടക്കുംതല

 
ALEX



മാനന്തവാടി: മാനവികതയിലും അനുകമ്പയിലും അധിഷ്ഠിതമായിരിക്കണം കത്തോലിക്കാ ആശുപത്രികളിലെ പരിചരണമെന്ന് കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല. 

സ്ഥാപനങ്ങള്‍ വളരുമ്പോഴും എളിമ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെ 64-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദ്വാരക കോര്‍പറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചായ് കേരള ഘടകം പ്രസിഡന്റ് ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. കാലത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ നാം ചരിത്രത്തിന്റെ ഏടുകളായി മാറുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ചായ് ഡയറക്ടര്‍ ജനറല്‍ ഡോ. സിസ്റ്റര്‍ ഹെലന്‍ മേരി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ സിഒഒ ഡോ. എം. ഗോപിനാഥ് 'പ്രവര്‍ത്തനക്ഷമതയിലൂടെ സാമ്പത്തിക മികവ് നേടുക' എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

ചായ് കേരളയില്‍ അംഗങ്ങളായ വിവിധ ആശുപത്രി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സന്തോഷ്, മാനന്തവാടി സെന്റ് ജോസഫ്സ് ആശുപത്രി ഡയറക്ടര്‍ ഫാ. മനോജ് കവലക്കാടന്‍, ചായ് കേരള ട്രഷറര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web