ഫലശൂന്യമായ ഭയങ്ങള്‍ക്കും അനാവശ്യ ആവേശങ്ങള്‍ക്കും വഴങ്ങരുത്': പോര്‍ച്ചുഗലിലെ വൈദികരോട് മാര്‍പാപ്പ

 
LEO PAPA



വത്തിക്കാന്‍സിറ്റി: സഹവൈദികരുമായുള്ള സമ്പര്‍ക്കത്തിലും ശുശ്രൂഷാ ജീവിതത്തിലും ഫലശൂന്യമായ ഭയങ്ങള്‍ക്കോ അനാവശ്യ ആവേശങ്ങള്‍ക്കോ വഴങ്ങരുതെന്ന് പോര്‍ച്ചുഗലിലെ കത്തോലിക്കാ വൈദികരോട് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. 


പോര്‍ച്ചുഗലില്‍ സംഘടിപ്പിച്ച പതിനൊന്നാമത് വൈദിക സിമ്പോസിയത്തില്‍ പങ്കെടുത്ത വൈദികര്‍ക്ക് അയച്ച സന്ദേശത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സഭയുടെയും സമൂഹത്തിന്റെയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളില്‍ യാഥാര്‍ഥ്യങ്ങളെ ശരിയായ ഉള്‍ക്കാഴ്ചയോടെ കാണാന്‍ വൈദികര്‍ തയ്യാറാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. 

സമൂഹത്തിലും സഭയിലും ഉണ്ടാകുന്ന പുതിയ മാറ്റങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ ഭീതികള്‍ വൈദികരുടെ ശുശ്രൂഷയെ നിഷ്ഫലമാക്കും. 

അതേസമയം, കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാതെയുള്ള നിഷ്‌കളങ്കമായ ആവേശവും അപകടകരമാണ്. ഇതിനു രണ്ടിനും മധ്യേ ദൈവീക വിവേകത്തിന്റെ പാത തിരഞ്ഞെടുക്കണമെന്ന് മാര്‍പാപ്പ ഉപദേശിച്ചു.


''വൈദികര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടും വിശ്വാസികളോട് പെരുമാറുമ്പോള്‍ ഓരോ വ്യക്തിയുടെയും അന്തസ്സിന് പ്രഥമ പരിഗണന നല്‍കണം. 

പരസ്പരബന്ധങ്ങളില്‍ വ്യക്തതയുള്ളതും വിഭജനങ്ങള്‍ ഒഴിവാക്കുന്നതുമായ ഭാഷ ഉപയോഗിക്കണം. വിമര്‍ശനങ്ങള്‍ക്ക് പകരം സത്യസന്ധമായ സംഭാഷണങ്ങള്‍ക്ക് വഴിതുറക്കണം.

 വൈദിക ഗണങ്ങള്‍ക്കിടയിലെ ഐക്യം ശക്തമാക്കുകയും പരസ്പര പിന്തുണയോടെ സഭാ ശുശ്രൂഷകള്‍ മുന്നോട്ട് കൊണ്ടുപോകുകയും വേണം''- പാപ്പ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web