യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ മറക്കരുത്: പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥനയുമായി ലിയോ പാപ്പ
Jul 20, 2026, 20:43 IST
വത്തിക്കാന്‍സിറ്റി:യുദ്ധങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെയും ജീവന്‍ നഷ്ടപ്പെട്ടവരെയും മറക്കരുതെന്ന് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. ലോകസമാധാനത്തിനായി എല്ലാവരും ഒരുമിച്ചു പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ ഞായറാഴ്ചത്തെ പ്രാര്‍ത്ഥന ശിശ്രുഷകള്‍ക്കു ശേഷം വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പാ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പാപ്പാ കടുത്ത ആശങ്ക രേഖപ്പെടുത്തി.