വ്യാജ ആപ്പുകളുടെ കെണിയില്‍ വീഴരുത്; കെ.വി.എസിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പ്, ഈ ആപ്പുകള്‍ക്ക് കേന്ദ്രീയ വിദ്യാലയവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അധികൃതര്‍ 

 
kvms


കേന്ദ്രീയ വിദ്യാലയ സംഗതന്റെ (കെ.വി.എസ്.) ഔദ്യോഗിക സേവനങ്ങള്‍ നല്‍കുന്നുവെന്ന അവകാശവാദവുമായി പ്ലേ സ്റ്റോറിലെത്തുന്ന വ്യാജ മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍. 'KVS SAMAGAM', 'KVS Samvaad' എന്നീ പേരുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രചരിക്കുന്ന അനധികൃത ആപ്പുകള്‍ക്കെതിരെയാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും കെ.വി.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഈ ആപ്പുകള്‍ക്ക് കേന്ദ്രീയ വിദ്യാലയവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം വ്യാജ പ്ലാറ്റ്ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുകയോ ചെയ്യുന്നത് ഡാറ്റാ ചോര്‍ച്ചയ്ക്കും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്കും കാരണമായേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


നിലവില്‍ 'KVS SAMAGAM' സേവനങ്ങള്‍ samagam.kvs.gov.in എന്ന ഔദ്യോഗിക വെബ്പോര്‍ട്ടല്‍ വഴി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകള്‍ക്കായി ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തിറക്കിയിട്ടില്ലെന്നും, 'KVS Samvaad' എന്ന പേരിലുള്ള ആപ്പും നിലവില്‍ നിലവിലില്ലെന്നും കെ.വി.എസ് വ്യക്തമാക്കി.

രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

ആപ്പ് സ്റ്റോറുകളിലോ പ്ലേ സ്റ്റോറിലോ സെര്‍ച്ച് ചെയ്ത് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം കെ.വി.എസിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടല്‍ മാത്രം ഉപയോഗിക്കുക.

ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ആപ്പുകളിലോ ലിങ്കുകളിലോ ഒരിക്കലും വ്യക്തിവിവരങ്ങളും ലോഗിന്‍ വിവരങ്ങളും പങ്കുവെക്കരുത്.

Tags

Share this story

From Around the Web