അതിരുവിടരുത്'; ടി.ഐ മധുസൂദനന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം, പ്രസംഗം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍
 

 
madhsoothanan

കണ്ണൂര്‍: കൊലവിളി പ്രസംഗത്തില്‍ ടി.ഐ മധുസൂദനന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. പ്രസംഗം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഒരു ഭാഗത്ത് തെറ്റ് തിരുത്തല്‍ പ്രക്രിയ നടത്തുമ്പോള്‍ മറുഭാഗത്ത് ഇത്തരം വിവാദം ഗുണം ചെയ്യില്ല. പ്രസംഗിക്കുമ്പോള്‍ അതിരുവിടരുതെന്നും സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കി. മധുസൂദനന്‍ കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല.
കൊലവിളി പ്രസംഗത്തില്‍ സിപിഎം നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

പ്രസംഗം അനാവശ്യമെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. തിരുത്തല്‍ പ്രക്രിയയുടെ അന്തസ്സത്ത ഇല്ലാതാക്കുന്ന പ്രസംഗമെന്നും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനം ഉയര്‍ന്നു.

അതേസമയം മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കൂടുതല്‍ നടപടിക്കൊരുങ്ങുകയാണ് പൊലീസ്. കോടതിയെ അവഹേളിച്ചതില്‍ കേസ് എടുക്കണോ എന്ന് കോടതിയുടെ നിര്‍ദേശപ്രകാരം തീരുമാനിക്കും. ഇതിനായി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും.

നവംബര്‍ 20ന് കണ്ണൂരിലെ ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. തങ്ങള്‍ ഒന്നും മറക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസുകാരുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നായിരുന്നു വി.ഡി സതീശന്റെ പ്രസംഗം. ഇതിനെതിരെ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരുന്നു.

പാര്‍ട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ ഭീഷണിയുടെ സ്വരത്തിലായിരുന്നു മധുസൂദനന്റെ പ്രസംഗം. കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കുമെന്നും അതിന് പാര്‍ട്ടിക്ക് മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാല്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മധുസൂദനന്‍ പറഞ്ഞിരുന്നു.

Tags

Share this story

From Around the Web