കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളോട് നോ കോംപ്രമൈസ്. പിഴ അയ്യായിരത്തില്‍ ഒതുങ്ങില്ല, നടപ്പാക്കാന്‍ എംവിഡി

 
light



അടൂര്‍: കോടതി ഉത്തരവ് നടപ്പാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് എം.വി.ഐ.മാര്‍ക്ക് നിര്‍ദേശം നല്‍കി. തീവ്രത കൂടിയ ലൈറ്റുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനാണ് നിര്‍ദേശം. 

ഇതു സംബന്ധിച്ച് ഓഗസ്റ്റ് നാലിനാണ് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 ഉത്തരവ് ഇറങ്ങി ഓഗസ്റ്റ് 20-ന് പരിശോധനകള്‍ നടത്തിയോ, നടത്തിയെങ്കില്‍ എത്ര വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

നിയമലംഘനം കണ്ടെത്തിയാല്‍ ഇടാക്കേണ്ട പിഴത്തുക മുന്‍പുതന്നെ ഹൈക്കോടതി നിശ്ചയിച്ചിട്ടുണ്ട്. കോടതി ഇതിനുള്ള ചില നിര്‍ദേശങ്ങളും പിഴത്തുകയും ഉത്തരവായി ഇറക്കിയിട്ടുമുണ്ട്.

പ്രധാനമായും മിന്നുന്ന പ്രകാശമുള്ള ലൈറ്റുകള്‍ കണ്ടെത്തിയാല്‍ ഒരു യൂണിറ്റിന് അയ്യായിരം രൂപയാണ് പിഴ. പുറത്തേക്ക് തള്ളിനില്‍ക്കുന്ന ടയറുകള്‍, വലിയ ശബ്ദത്തിനും പുക പുറന്തള്ളലിനും കാരണമാകുന്ന പരിഷ്‌കരിച്ച എക്‌സ്‌ഹോസ്റ്റ് ഉപകരണങ്ങള്‍, മറ്റ് അനധികൃതമാറ്റങ്ങള്‍ തുടങ്ങിയവക്കെല്ലാം യൂണിറ്റ് ഒന്നിന് 5,000 രൂപ പിഴയീടാക്കാനും ഉത്തരവിട്ടുണ്ട്.

എന്നാല്‍, നിയമലംഘനം കണ്ടാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ തുകയില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യാറുണ്ട്. നിയമപരമായി കുറ്റമാണെങ്കിലും വലിയ തുക പിഴയായി ഈടാക്കാറില്ല.


മിന്നുന്ന പ്രകാശമുള്ള ലൈറ്റുകള്‍ അനധികൃതമായി സ്ഥാപിക്കുന്നത് സംബന്ധിച്ച് പലപ്പോഴും കോടതി ഇടപെടാറുണ്ട്.


 2023 ഓഗസ്റ്റ് 15, 2025 നവംബര്‍ 20, 2026 ജൂലായ് 16 തീയതികളില്‍ കോടതി ഇത്തരം പരിശോധനകള്‍ കര്‍ശനമായി നടത്തണമെന്നു കാട്ടി ഉത്തരവുകള്‍ ഇറക്കിയിരുന്നു.


ഇത്തരം മാനദണ്ഡങ്ങള്‍ പാലിച്ച് ഓഗസ്റ്റ് അഞ്ചിന് അടൂരില്‍ ഒരു വാഹനത്തിന് 5,000 രൂപ പിഴയിട്ടു. എന്നാല്‍, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയെന്നാരോപിച്ച് രണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിനാണ് പിഴയീടാക്കിയത്.

Tags

Share this story

From Around the Web