എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; മാധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി പെട്രോളിയം മന്ത്രാലയം
എല്‍പിജി ക്ഷാമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പെട്രോളിയം മന്ത്രാലയം.
പരിഭ്രാന്തിപ്പെട്ട് ബുക്ക് ചെയ്യേണ്ട സാഹചര്യമില്ലെന്നും താഴെത്തട്ടില്‍ സിലിണ്ടര്‍ വിതരണം സുലഭമാക്കാന്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പൂഴ്ത്തിവയ്പലുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുന്നതായും പെട്രോളിയം മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലടക്കം ഹോട്ടല്‍ വ്യവസായം അനിനിശ്ചിതത്വത്തിലാണ്.
ഇതിനിടെ പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന സമയ പരിധിയും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിന് 45 ദിവസത്തെ സമയ പരിധിയാണ് പുതിയ നിര്‍ദേശ പ്രകാരം നിശ്ചയിച്ചിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ഈ ഇടവേള 25 ദിവസമായും ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും ആവര്‍ത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനൊപ്പം തന്നെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും.