സെന്‍സസ് ജോലിക്കിടയില്‍ നായയുടെ ആക്രമണം; ഏറ്റൂമാനൂരും തൃക്കരിപ്പൂരും ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

 
DOG


സെന്‍സസ് ജോലിക്കിടയില്‍ നായയുടെ കടിയേറ്റു. ഏറ്റൂമാനൂരും തൃക്കരിപ്പൂരും ആണ് സംഭവം. ഏറ്റൂമാനൂര്‍ ഐടിഐയിലെ ക്ലര്‍ക്ക് ശ്യാം ഗോപാലിനാണ് കടിയേറ്റത്. നീണ്ടൂര്‍ മുണ്ടോലിപടിയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു നായയുടെ ആക്രമണം. കടിയേറ്റ ജീവനക്കാരന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.


തൃക്കരിപ്പൂര്‍ സെന്‍സസ് ഡ്യൂട്ടിക്കിടെ വളര്‍ത്തു നായയുടെ ആക്രമണത്തില്‍ ആണ് അധ്യാപകന് കടിയേറ്റത്. തൃക്കരിപ്പൂര്‍ തലിച്ചാലത്ത് സെന്‍സസ് വിവരശേഖരണത്തിനെത്തിയ ഉദ്യോഗസ്ഥനാണ് നായയുടെ കടിയേറ്റത്. ഉടുംബന്തല ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് കബീറിനാണ് ഡ്യൂട്ടിക്കിടെ കടിയേറ്റത്. ചങ്ങല പൊട്ടിച്ച നായ കടിക്കുകയായിരുന്നു.

Tags

Share this story

From Around the Web