ഇറാന്റെ പക്കല്‍ ആണവായുധമുണ്ടോ? ട്രംപിന്റെ പുതിയ പോസ്റ്റില്‍ മാര്‍പാപ്പയ്ക്ക് മുന്നറിയിപ്പ്
Apr 15, 2026, 13:03 IST
മാര്‍പാപ്പയെ കടന്നാക്രമിച്ച് വീണ്ടും ഡൊണാള്‍ഡ് ട്രംപ്. പുതിയ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് മാര്‍പാപ്പയ്‌ക്കെതിരെ ട്രംപ് വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇറാന്‍ നിരപരാധികളായ 42,000 പേരെ കൊന്നിട്ടുണ്ടെന്ന് മാര്‍പാപ്പയോട് ആരെങ്കിലും പറയുമോ എന്നാണ് പുതിയ പോസ്റ്റില്‍ ട്രംപിന്റെ ചോദ്യം.
മാത്രമല്ല, ഇറാന്റെ പക്കല്‍ ആണവായുധം ഉണ്ടാകുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പോസ്റ്റില്‍ ട്രംപ് പറയുന്നു. നാറ്റോയ്‌ക്കെതിരെയും ശക്തമായ ഭാഷയില്‍ ട്രംപ് പ്രതികരിച്ചിട്ടുണ്ട്. നാറ്റോ ഒരിക്കലും യുഎസിനൊപ്പം നിന്നിട്ടില്ലെന്നും ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കുമെന്നുമാണ് പോസ്റ്റില്‍ പറയുന്നത്.