ഭൂതോച്ചാടനം എന്നാല്‍ പിശാചുബാധ ഒഴിപ്പിക്കുകയാണോ ?

 
jesus christ-63

ഭൂതോച്ചാടനം എന്നാല്‍ പിശാചുബാധ ഒഴിപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. പിശാചുബാധ ഒഴിപ്പിക്കുന്ന കര്‍മ്മം കൂദാശാനുകരണമാണ്. 

അത് ഭക്താനുഷ്ഠാനമല്ല, കൂദാശാനുകരണങ്ങളും കൂദാശകളും പരികര്‍മം ചെയ്യാന്‍ ഏതെങ്കിലും പട്ടങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അധികാരമുള്ളു. ഒരു രൂപതയില്‍ പിശാചുബാധ ഒഴിപ്പിക്കാന്‍ മെത്രാന്‍ നിശ്ചയിക്കുന്ന പ്രത്യേക വൈദികര്‍ക്കു മാത്രമേ അധികാരമുള്ളു. 

ഈ അധികാരം സഭയില്‍ വൈദികരല്ലാതെ മറ്റാര്‍ക്കും നല്കാത്തതിനു കാരണം ഇതൊരു കൂദാശാനുകരണമായതുകൊണ്ടും കൂദാശാനുകരണങ്ങള്‍ പരികര്‍മ്മം ചെയ്യാന്‍ അല്മായര്‍ക്ക് അനുവാദമില്ലാത്തതുകൊണ്ടുമാണ്. 

സഭയുടെ നിയമമനുസരിച്ച് എല്ലാ വൈദികര്‍ക്കും തിരുപ്പട്ടം വഴി ഇതിന് അധികാരമുണ്ടെങ്കിലും ഇത് പരികര്‍മ്മം ചെയ്യാന്‍ സഭ പ്രത്യേകം നിയോഗിച്ച വൈദികര്‍ക്കു മാത്രമാണു സാധാരണമായി അനുവാദമുള്ളത്.

കടപ്പാട്: വിശ്വാസ വഴിയിലെ സംശയങ്ങള്‍
 

Tags

Share this story

From Around the Web