മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി കൊല്‍ക്കത്തയില്‍ പ്രദര്‍ശിപ്പിച്ചു

 
mother


കൊല്‍ക്കത്ത: പാവങ്ങളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററി കൊല്‍ക്കത്തയില്‍ പ്രദര്‍ശിപ്പിച്ചു. മദര്‍ തെരേസയുടെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 5-ന് പാര്‍ക്ക് സ്ട്രീറ്റിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഓഡിറ്റോറിയത്തിലാണ് 'മദര്‍ തെരേസ - കാരുണ്യത്തിന്റെ പ്രവാചിക' എന്ന ഡോക്യുമെന്ററി കൊല്‍ക്കത്തയില്‍ പ്രദര്‍ശിപ്പിച്ചത്.

കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിന്നു പ്രദര്‍ശനം. കൊല്‍ക്കത്ത അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി (ങഇ) സന്യാസിനിമാരും സന്യാസാര്‍ത്ഥിനികളും ഉള്‍പ്പെടെ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. 

മദര്‍ തെരേസയുടെ കാരുണ്യത്തിന്റെ പാതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ ഈ ഡോക്യുമെന്ററി സഹായിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക് പറഞ്ഞു.

ഇന്‍ഡോര്‍ കേന്ദ്രമാക്കിയുള്ള കത്തോലിക്ക ചാനലായ ആത്മദര്‍ശന്‍ ടിവിയുടെ സഹകരണത്തോടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ആന്റോ അക്കരയാണ് 66 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിര്‍മ്മിച്ചിരിക്കുന്നത്.

 മദര്‍ തെരേസയുടെ ജീവിത യാത്ര, മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ വളര്‍ച്ച, ഗാസ- യുക്രൈന്‍- യെമന്‍ തുടങ്ങിയ സംഘര്‍ഷ മേഖലകളില്‍ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാര്‍ നടത്തുന്ന സേവനങ്ങള്‍ എന്നിവയും ഡോക്യുമെന്ററിയില്‍ പ്രമേയമാകുന്നുണ്ട്.

Tags

Share this story

From Around the Web