ആരോഗ്യവകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം: സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഡോക്ടര്‍ക്ക് സൂപ്രണ്ട് തസ്തികയില്‍ പുനര്‍നിയമനം
തിരുവനന്തപുരം: ആരോഗ്യവകുപ്പില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന, ഡോക്ടര്‍ പ്യാരി ടി ടി ക്ക് സ്വന്തം നാട്ടില്‍ പുനര്‍നിയമനം നല്‍കിയെന്നാണ് പരാതി.
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലെ ഒഴിവിലാണ് പുനര്‍നിയമനം. തമിഴ്നാട് വിളവങ്കോട് കോണ്‍ഗ്രസ് എംഎല്‍എ ടി ടി പ്രവീണിന്റെ സഹോദരിയാണ് പ്യാരി ടി ടി.
ആരോഗ്യവകുപ്പില്‍ നിന്ന് പിരിച്ചുവിട്ട ഒരു ഉദ്യോഗസ്ഥയെ പുനഃപ്രവേശിപ്പിക്കുന്നതിന് ബോണ്ട് നല്‍കുന്നത് അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇതൊക്കെ ലംഘിച്ചുകൊണ്ട് പുനര്‍നിയമനം നടന്നു എന്നതാണ് പ്രധാനപ്പെട്ട ആക്ഷേപമായി ഉയരുന്നത്.
നുമതിയില്ലാതെ ദീര്‍ഘകാലം അവധിയെടുത്ത് വിദേശത്ത് പോയതിനാല്‍ പിരിച്ചുവിട്ട ഉദ്യോഗസ്ഥയാണ് പ്യാരി ടി ടി. 2022 23 വര്‍ഷത്തില്‍ വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയായിരിക്കെയായിരുന്നു പിരിച്ച് വിടല്‍.
അന്ന് പിരിച്ചുവിട്ട 135 ആളുകളില്‍ പ്യാരി ടി ടി യും ഉള്‍പ്പെട്ടിരുന്നു. ഇതിന്പു ശേഷമാണ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ട് തസ്തികയിലേക്ക് പുനഃവേശിക്കുന്നത്.