യഥാര്‍ത്ഥ സമാധാനമാണോ ആഗ്രഹിക്കുന്നത്? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

 
peace

സമാധാനം, സന്തോഷം, സമൃദ്ധി എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും ഇതൊക്കെയാണ്. പക്ഷേ നമ്മളില്‍ എത്രപേര്‍ സമാധാനം അനുഭവിക്കുന്നുണ്ട്? യഥാര്‍ത്ഥ സമാധാനം ആഗ്രഹിക്കുന്നവരോടായി ക്രിസ്ത്വാനുകരണത്തില്‍ ചിലകാര്യങ്ങള്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ നമുക്കും യഥാര്‍ത്ഥ സമാധാനം അനുഭവിക്കാന്‍ കഴിയും.

ക്രിസ്ത്വാനുകരണത്തില്‍നിന്ന്:

യഥാര്ത്ഥ സമാധാനം ആസ്വദിക്കണമെന്നുണ്ടെങ്കില്‍ ഒന്നാമതായി അന്യരുടെ വിശേഷങ്ങള്‍ തേടാന്‍ പോകരുത്. രണ്ടാമതായി ദൈവത്തിന്റെ നീതിക്ക് അനുസൃതമായോ മനുഷ്യരുടെ അനീതിയാലോ വന്നുചേരുന്ന അനര്‍ത്ഥങ്ങളെ ക്ഷമയോടെ സഹിക്കണം. മൂന്നാമതായി ആശ്വാസാനന്ദങ്ങള്‍ വേണ്ടെന്ന് വച്ച് മനസ്സിന്റെയും ഹൃദയത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ആഹ്ലാദമൊക്കെ ദൈവത്തെ പ്രതി ബലി ചെയ്യണം. ദൈവത്തിലല്ലാതെ മറ്റൊന്നിലും സംതൃപ്തി നേടാന്‍ കഴിയാത്തതില്‍ അവിടുത്തോട് നന്ദിപറയണം.

Tags

Share this story

From Around the Web