നല്ല സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
നല്ല സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നല്ല സൗഹൃദത്തിനായി അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം. അവ ചുവടെ ചേര്‍ക്കുന്നു:
1. ക്ഷമയുള്ളവരാണ്
പരസ്പര സൗഹൃദം വളരുന്നതിന് മുന്‍പ് ആദ്യം വിശ്വാസം കെട്ടിപ്പടുക്കേണ്ടത് പ്രധാനമാണ്. പരസ്പരം വിശ്വാസം ഉള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകുന്ന ഒരു സുഹൃത്തിനെ ലഭിക്കും.
അതിനാല്‍ സൗഹൃദങ്ങള്‍ക്കായി അമിതമായി നിര്‍ബന്ധിക്കുകയോ തിടുക്കം കൂട്ടുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. സൗഹൃദങ്ങള്‍ക്കും പക്വതയാകാന്‍ സമയം ആവശ്യമാണ്, ക്ഷമയോടെ കാത്തിരിക്കുക.
2. ആശയവിനിമയം
ജീവിതം ചിലപ്പോള്‍ തിരക്കുപിടിച്ചതാകാം, നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ എപ്പോഴും സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ ഇതൊരു പ്രശ്‌നമല്ല. നിങ്ങളുടെ സമയത്തിനായി അനാവശ്യമായി വാശിപിടിക്കുകയോ, നിങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തപ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ഇല്ല. എന്നിരുന്നാലും, തങ്ങള്‍ നിങ്ങളെ ഓര്‍ക്കുന്നുണ്ടെന്ന് അറിയിക്കാന്‍ ചെറിയ സന്ദേശങ്ങള്‍ അയക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
3. സത്യസന്ധത
മറ്റുള്ളവരുടെ മുന്‍വിധികളില്ലാതെ എപ്പോഴും സത്യസന്ധമായ അഭിപ്രായം പങ്കുവയ്ക്കുക.
4. ശ്രദ്ധാപൂര്‍വം കേള്‍ക്കുക
നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് നിങ്ങളെക്കുറിച്ച് എത്രത്തോളം കാര്യങ്ങള്‍ അറിയാമെന്നത് അദ്ഭുതപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കാന്‍ സമയം കണ്ടെത്തുന്നു. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആവശ്യമായി വന്നാല്‍ എടുത്തുപയോഗിക്കാന്‍ പാകത്തിന്, അവര്‍ അത് തങ്ങളുടെ മനസ്സില്‍ സൂക്ഷിച്ചുവെക്കുന്നതായി തോന്നും.
5. ഒരു അടിയന്തിര ഘട്ടത്തില്‍ അവര്‍ എപ്പോഴും കൂടെയുണ്ടാകും
എന്തെങ്കിലും തരത്തിലുള്ള ആപത്തോ ദുരന്തമോ ഉണ്ടായാല്‍, ആത്മാര്‍ഥ സുഹൃത്ത് നിങ്ങളുടെ അരികില്‍ തന്നെയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം.
അവര്‍ വളരെ പ്രായോഗികമായി ചിന്തിക്കുന്നവരാണ്. നിങ്ങള്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍ നിങ്ങള്‍ക്കായി തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്ക് സാധിക്കും.