എല്ലാറ്റിലും പരിപൂര്‍ണ്ണത വേണമെന്നുണ്ടോ? സന്തോഷം കണ്ടെത്താന്‍ എന്തൊക്കെ ചെയ്യണം?

 
DEPRESSION


എനിക്കു ചുറ്റുമുള്ള എല്ലാവരും എല്ലാ കാര്യങ്ങളും ഞാന്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ പൂര്‍ണ്ണതയുള്ളതാക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കണോ? 

അതോ, ദൈവം എന്റെ ജീവിതത്തില്‍ തന്ന എല്ലാ മനുഷ്യരെയും ഓര്‍ത്ത് നന്ദിയുള്ളവനായി ജീവിക്കുന്നതാണോ ഏറ്റവും നല്ലത്?

1. മറ്റുള്ളവരുടെ വീക്ഷണകോണില്‍ നിന്ന് നോക്കാം


അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കോ, രീതികള്‍ക്കോ അവരുടേതായ നല്ല കാരണങ്ങളുണ്ടാകാം. അവരുടെ അനുഭവങ്ങള്‍ എന്റേതില്‍ നിന്ന് വ്യത്യസ്തമാണ്. എപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്താതെ അവരുടെ ഭാഗം കൂടി ചിന്തിക്കാം.

2. ദയാലുവും കനിവുള്ളവനുമായിരിക്കുക

കാര്യങ്ങള്‍ കൃത്യമായും ശരിയായും ചെയ്യുന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. നമ്മള്‍ യന്ത്രങ്ങളല്ല, മനുഷ്യര്‍ പരസ്പരം പെരുമാറേണ്ടതും അങ്ങനെയല്ല.

3. സാഹചര്യങ്ങളെ പുതിയ രീതിയില്‍ കാണാന്‍ പഠിക്കാം

ഞാന്‍ ദേഷ്യപ്പെടുന്ന കാര്യം അത്ര പ്രാധാന്യമുള്ളതാണോ എന്ന് നമ്മോടു തന്നെ ഒന്ന് ചോദിക്കാം. മറ്റുള്ളവര്‍ ഞാന്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അത് എന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ വേണ്ടിയല്ല എന്ന് മനസിലാക്കാം.

4. പൂര്‍ണ്ണതയ്ക്ക് വേണ്ടി അമിതമായി വാശിപിടിക്കരുത്

ഏതെങ്കിലും ഒരു കാര്യം എന്നെ അസ്വസ്ഥനാക്കുന്നു എങ്കില്‍, ഉടന്‍ തന്നെ എല്ലാവരും ജാഗരൂകരാകണം എന്ന് അര്‍ഥമില്ല. 

ജീവിതം പൂര്‍ണ്ണമല്ല; മനുഷ്യരും പൂര്‍ണ്ണരല്ല. നമ്മള്‍ മനസ്സില്‍ കാണുന്ന പൂര്‍ണ്ണതയിലേക്ക് അവര്‍ എത്തിയില്ല എന്നത് കൊണ്ട് അവര്‍ തെറ്റ് ചെയ്തു എന്ന് അര്‍ഥമില്ല. എല്ലാവരും പരമാവധി 'ശ്രമിക്കുന്ന' മനുഷ്യര്‍ മാത്രമാണ്.

5. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

ചെറിയ കാര്യങ്ങളെച്ചൊല്ലി വേവലാതിപ്പെടുന്നതും, മറ്റുള്ളവരേക്കാള്‍ നന്നായി എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് ആലോചിച്ച് തലപുകയ്ക്കുന്നതും ഊര്‍ജം പാഴാക്കലാണ്. ആ ഊര്‍ജം ആശങ്കകള്‍ക്കോ, പരാതികള്‍ക്കോ വേണ്ടി കളയാതെ പ്രാധാന്യമുള്ള മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക.

അവസാനമായി, നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: നമുക്കു ചുറ്റുമുള്ള എല്ലാവരും എല്ലാ കാര്യങ്ങളും നാം ആഗ്രഹിക്കുന്നത് പോലെ തന്നെ പൂര്‍ണ്ണതയുള്ളതാക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കണോ അതോ, ദൈവം എന്റെ ജീവിതത്തില്‍ തന്ന വ്യത്യസ്തരും രസകരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ എല്ലാ മനുഷ്യരെയും ഓര്‍ത്ത് നന്ദിയുള്ളവനായി ജീവിക്കുന്നതാണോ നല്ലത്?

Tags

Share this story

From Around the Web