ഇന്ത്യയില്‍ ആദ്യം കേക്ക് കൊണ്ടുവന്ന പട്ടണം ഏതാണെന്ന് അറിയാമോ? 

 
cake

ഇന്ത്യയിലെ കേരളത്തിലാണ് ആദ്യമായി കേക്ക് രൂപം പ്രാപിച്ചത്. കേക്കിന്റെ ആദ്യത്തെ ജന്മസ്ഥലം എന്നറിയപെടുന്നത് കണ്ണൂര്‍ ജില്ലയിലെ തലശേരിയാണ്. 


ഇവിടം യൂറോപ്യന്‍ വ്യാപാരികള്‍, മിഷനറിമാര്‍, കൊളോണിയല്‍ ഭരണാധികാരികള്‍ എന്നിവര്‍ സ്ഥിരം സന്ദര്‍ശകരായി എത്തിയിരുന്നു.

കൊളോണിയല്‍ സംസ്‌കാരത്തില്‍ നിന്നും ഉടലെടുത്ത ബേക്കിങ് അന്ന് പല പ്രദേശത്തും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ നിന്നും വ്യത്യസ്തമായി, തലശേരിയില്‍ പൊതു ബേക്കറികള്‍ ഉണ്ടായിരുന്നു. 

വിദേശത്ത് നിന്നും രൂപം പ്രാപിച്ച, ബ്രെഡ്, ബിസ്‌കറ്റ്, കേക്കുകള്‍ എന്നിവ ഇവിടെ പുതുമ ആയിരുന്നില്ല. മറിച്ച് അവ അവരുടെ ദൈനം ദിനം ഭക്ഷണ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു എന്ന് തന്നെ പറയാം


1883 ല്‍ തലശേരിയിലെ ഒരു സാധാരണ ബേക്കറി ഉടമയായ മാമ്പള്ളി ബാപ്പുവാണ് ആദ്യമായി ഇന്ത്യയില്‍ കേക്ക് ഉണ്ടാക്കിയത്. ക്രിസ്മസിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് തോട്ടം മുതലാളിയായ മര്‍ഡോക്ക് ബ്രൗണ്‍, റോയല്‍ ബിസ്‌കറ്റ് ഫാക്ടറിയില്‍ എത്തുകയും.


 ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഒരു കേക്ക് ഉണ്ടാക്കി തരുമോ എന്ന് മമ്പള്ളി ബാപ്പുവിനോട് ചോദിക്കുകയും ചെയ്തു. കേക്ക് എങ്ങനെയാണ് ഉണ്ടാക്കേണ്ടുന്നത് എന്ന് സായിപ്പ് ബാപ്പുവിന് പറഞ്ഞു കൊടുക്കുകയും ചെയ്യ്തു.

ബര്‍മയിലെ ഒരു ബിസ്‌കറ്റ് ഫാക്ടറിയില്‍ ജോലി ചെയ്തത് കൊണ്ട് ബ്രെഡും ബിസ്‌കറ്റും ഉണ്ടാക്കാന്‍ ബാപ്പുവിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ കേക്ക് അദ്ദേഹം അതിന് മുന്‍പ് ഉണ്ടാക്കിയിരുന്നില്ല. സായിപ്പ് പറഞ്ഞു നല്‍കിയ കേക്കിന്റെ കൂട്ടുകള്‍ വെച്ച് കേക്ക് ഉണ്ടാക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഉണക്കമുന്തിരി, ഈത്തപ്പഴം, ഫ്രഞ്ച് ബ്രാണ്ടി, കൊക്കോ പൗഡര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന കേക്കിന് പകരമായി ഒന്നാണ് അദ്ദേഹം പരീക്ഷിച്ചത്. സുഗന്ധവ്യഞ്ജനങ്ങളും, ബ്രാണ്ടിക്ക് പകരം കശുവണ്ടിയും, കദളിപ്പഴം, വാഴപ്പഴം എന്നിവയെല്ലാം കൂട്ടി യോജിപ്പിച്ച് ഒരു അടിപൊളി കേക്ക് തന്നെയാണ് അന്ന് മമ്പള്ളി ബാപ്പു തയ്യാറാക്കിയത്.


ദിവസങ്ങള്‍ക്ക് ശേഷം സായിപ്പ് മമ്പള്ളിയുടെ കേക്ക് വാങ്ങാന്‍ വരുകയും ബാപ്പുവിന്റെ കേക്ക് ഇഷ്ടപ്പെടുകയും ചെയ്തു. വലിയ ഓഡറുകള്‍ നല്‍കുകയും ചെയ്തു. ഇവിടെ നിന്നാണ് കേക്ക് രൂപം പ്രാപിച്ചത്.

Tags

Share this story

From Around the Web