മനുഷ്യന്‍ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദ എന്താണെന്ന് അറിയാമോ?

 
JESUS CHRIST



'അവര്‍ യേശുവിനെ ഏറ്റുവാങ്ങി. അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം - ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി' (യോഹന്നാന്‍ 19:17).


'മഹാന്‍മാരോടൊപ്പം ഞാന്‍ അവന് അവകാശം കൊടുക്കും. ശക്തരോടുകൂടെ അവന്‍ കൊള്ളമുതല്‍ പങ്കിടും. 

എന്തെന്നാല്‍, അവന്‍ തന്റെ ജീവനെ മരണത്തിന് ഏല്‍പ്പിച്ചുകൊടുക്കുകയും പാപികളോടുകൂടെ എണ്ണപ്പെടുകയും ചെയ്തു. എന്നിട്ടും അനേകരുടെ പാപഭാരം അവന്‍ പേറി; അതിക്രമങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥ്യം വഹിച്ചു' (ഏശയ്യ 53:12).

മനുഷ്യപുത്രനെ കുറിച്ചു മുന്‍പെ വന്ന പ്രവാചകന്മാരുടെ എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയാക്കി കൊണ്ട്, അതിക്രൂരമാം വിധം പീഢിക്കപെട്ട് യേശു യേശു കാല്‍വരിയില്‍ യാഗമായി. 'നമ്മുടെ അതിക്രമങ്ങള്‍ക്കു വേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. 

നമ്മുടെ അകൃത്യങ്ങള്‍ക്കു വേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു, അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു' (ഏശയ്യ 53:5). ഇവിടെ ഏശയ്യ പ്രവാചകന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ്.

മനുഷ്യന്‍ ദൈവത്തോട് ചെയ്ത ഏറ്റവും വലിയ നിന്ദനമായിരിന്നു കാല്‍വരിയില്‍ യേശു സഹിക്കേണ്ടി വന്ന പീഡാനുഭവങ്ങള്‍. 'ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ട് വരുന്നത്?' 

പീലാത്തോസിന്റെ ഈ വാക്കുകള്‍, 'ദൈവത്തോട് നിങ്ങള്‍ എന്താണ് ചെയ്തിരിക്കുന്നതെന്ന' മറ്റൊരു സ്വരവും നമ്മോടു സംസാരിക്കുന്നു. ഈ ശബ്ദം നൂറ്റാണ്ടുകള്‍ക്കുമപ്പുറത്ത് നിന്നും നമ്മുടെ വിശ്വാസത്തിന്റെ അറിവില്‍ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കണം.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ (ട.ഛ.ഇ)

Tags

Share this story

From Around the Web