മരണത്തെപ്പറ്റിയുള്ള സത്യം നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാകണോ?

 
death


'എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല' (യോഹന്നാന്‍ 11:26).


മരണത്തെപ്പറ്റിയുള്ള സത്യം നമ്മുടെ മനസ്സില്‍ എന്നും ഉണ്ടായിരിക്കണം. ക്രിസ്തു ഇത് വാക്കുകളിലൂടെ മാത്രമല്ല, സ്വന്തം മരണത്തിലൂടെയും ഉയര്‍പ്പിലൂടെയുമാണ് നമുക്ക് വിശദമാക്കി തരുന്നത്. 

വിശ്വാസത്തിന്റെ ചൈതന്യത്തില്‍ പ്രാര്‍ത്ഥനകളുമായി നമ്മുടെ പ്രിയപ്പെട്ടവരുടെ കുഴിമാടങ്ങളുടെയിടയില്‍ നാം നില്‍ക്കുമ്പോള്‍, മരണമാകുന്ന സത്യം നിത്യജീവിതത്തെ പറ്റി നമ്മോട് സംസാരിക്കുന്നു. 

അതേ സമയം മരണമെന്ന സത്യവും, കഷ്ടതയും ക്രിസ്തുവിന്റെ പുനരുദ്ധാരണത്തെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. അതായത് ശരീരത്തിന്റെ ഉയിര്‍പ്പിലുള്ള നിത്യമായ ജീവിതത്തെപ്പറ്റി തന്നെ.

(വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ക്രാക്കോ, 1.11.67)

Tags

Share this story

From Around the Web