ദീപാവലി അടിച്ചുപൊളിച്ചു. തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് മദ്യവില്‍പന. ടാസ്മാക്കില്‍ വിറ്റത് 790 കോടിയുടെ മദ്യം
ചെന്നൈ:തമിഴ്‌നാട്ടില്‍ ദീപാവലി മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. ടാസ്മാക്കില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം. മദ്യവില്‍പനയില്‍ മുന്‍പന്തിയില്‍ മധുര സോണ്‍.
തമിഴ്നാട്ടില്‍ 600 കോടിയുടെ വില്പനയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഉണ്ടായത് 438 കോടിയുടെ വില്പന. വലിയ റെക്കോഡാണ് ഉണ്ടായത്. മധുരൈ സോണില്‍ 170 കോടിയുടെ മദ്യം വിറ്റു. 159 കോടിയാണ് ചെന്നൈയില്‍ വിറ്റത്.
അതേസമയം ദീപാവലി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്ഷം തമിഴ്‌നാട് കുടിച്ചുതീര്‍ത്തത് 467.63 കോടിയുടെ മദ്യമാണ് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന നടത്തിയത്. മധുരയിലാണ് റെക്കോഡ് വില്‍പന നടന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2022 23 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 44,098.56 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോള്‍ 2021 2022ല്‍ 36.050 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്.
സാധാരണ ദിവസങ്ങളില്‍ സംസ്ഥാനത്തെ ടാസ്മാക്കുകളില്‍ നിന്ന് പ്രതിദിനം 150 കോടി രൂപയുടെ വില്‍പ്പനയാണ് നടക്കുന്നത്. ദീപാവലി പ്രമാണിച്ച് വില്‍പ്പനയില്‍ 50 ശതമാനത്തിലധികം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.