ദീപാവലി കളറാകും: നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ രാജ്യത്ത് പടക്കവിപണി സജീവം; വായുമലിനീകരണ തോത് ഉയര്‍ന്നേക്കുമെന്ന് ആശങ്ക

 
DIWALI



ന്യൂഡല്‍ഹി:ദീപാവലി എത്തിയതോടെ രാജ്യ തലസ്ഥാനത്ത് പടക്ക വിപണ സജീവം. പടക്കങ്ങളുടെ നിയന്ത്രണത്തില്‍ ഇത്തവണ ഇളവ് നല്‍കിയതിന് പിന്നാലെ മാര്‍കറ്റുകളില്‍ വന്‍ തിരക്കാണ്. 


അതേസമയം പടക്കങ്ങളുടെ ഉപയോഗം വായുമലിനീകരണത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. നാളെയാണ് ഉത്തരേന്ത്യയിലെ ദീപാവലി ആഘോഷം. ദീപാവലി എത്തിയതോടെ മാര്‍ക്കറ്റുകളില്‍ കാല് കുത്താന്‍ ഇടമില്ല. എങ്ങും പടക്കം വാങ്ങാന്‍ എത്തിയവരുടെ തിരക്കാണ് അനുഭവപ്പെടുന്നത്.

കുടുംബത്തോടൊപ്പമാണ് പടക്കങ്ങള്‍ വാങ്ങാന്‍ മിക്കവരും എത്തുന്നത്. ഹരിത പടക്കങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുള്ളത്. 

കാതടപ്പിക്കുന്ന ഗുണ്ടുകളും അമിട്ടുകളും മറ്റും മാര്‍ക്കറ്റുകളില്‍ കാണാനില്ല. പടക്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇത്തവണ ഇളവ് അനുവധിച്ചതിലെ ആവേശം കച്ചവടക്കാര്‍ക്കുമുണ്ട്.


പടക്കമില്ലാതെ എന്ത് ദീപാവലിയെന്നാണ് ദില്ലിക്കാര്‍ പറയുന്നത്. നിരോധനം കാറ്റില്‍ പറത്തി സാധാരണ പടക്കങ്ങള്‍ വില്‍ക്കുന്നവരുമുണ്ട്. 

നിലവില്‍ ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതിരു കടന്നിരിക്കുകയാണ്. ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണ തോത് ഉയരുമെന്നാണ് വിലയിരുത്തല്‍.

Tags

Share this story

From Around the Web