ദീപാവലി പുകമഞ്ഞിലായി; ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളില്‍, കര്‍ശന നിയന്ത്രണങ്ങള്‍, ഡല്‍ഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 18 ഇടങ്ങളിലും എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ്
 

 
SMOKE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമാകുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ രാത്രി വ്യാപകമായി പടക്കം പൊട്ടിച്ചതോടെ നഗരം പുകയില്‍ മുങ്ങി. വലിയ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് വിവിധയിടങ്ങളില്‍ പടക്കം പൊട്ടിച്ചത്. നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്.

ഡല്‍ഹിയിലെ 59 നിരീക്ഷണ കേന്ദ്രങ്ങളില്‍ 18 ഇടങ്ങളിലും എക്യുഐ 'ഗുരുതര' വിഭാഗത്തിലാണ്. ഐഐടി ഡല്‍ഹിയില്‍ 443, പഞ്ചാബി ബാഗില്‍ 433, നരേലയില്‍ 409, കന്റോണ്‍മെന്റ് ഏരിയയില്‍ 315, ധൗള കുവാനില്‍ 318, ആനന്ദ് വിഹാറില്‍ 272 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. പലയിടങ്ങളും കനത്ത പുകമഞ്ഞില്‍ മൂടിയിരിക്കുകയാണ്.


ഇതോടെ നഗരത്തില്‍ ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ അത്യാവശ്യമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളും പൊളിച്ചുമാറ്റലുകളും നിര്‍ത്തിവെപ്പിച്ചു. പൊടിശല്യം ഉണ്ടാക്കുന്ന മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റോണ്‍ ക്രഷറുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്.

ബിഎസ്-കകക പെട്രോള്‍, ബിഎസ്-കഢ ഡീസല്‍ കാറുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കൂടാതെ മലിനീകരണമുണ്ടാക്കുന്ന ചരക്ക് വാഹനങ്ങളുടെ പ്രവേശനവും തടഞ്ഞു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും പരമാവധി പൊതുഗതാഗതം ഉപയോഗിക്കാനും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.

Tags

Share this story

From Around the Web