ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ നേതൃത്വം

 
Divin

ചേര്‍ത്തല: ആഗോളതലത്തില്‍ ദൈവകരുണയുടെ സന്ദേശം എത്തിക്കുന്ന ദിവീന മിസരികോര്‍ദിയ  ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ പുതിയ നേതൃ നിരയെ തിരഞ്ഞെടുത്തു. ചേര്‍ത്തല മായിത്തറ തിരുഹൃദയ ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ദൈവകരുണയുടെ തിരുനാള്‍ ദിവ്യബലിയെ തുടര്‍ന്ന് ആയിരുന്നു പുതിയ ഭാരവാ ഹികളുടെ ഔദ്യോഗിക പ്രഖ്യാപനം.

കെസിബിസി പ്രസിഡന്റും മിനിസ്ട്രിയുടെ പേട്രനുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്. സഹരക്ഷാധികാരികളായ താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, പുത്തൂര്‍ രൂപതാധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാരിയോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്.

ഭാരവാഹികള്‍: ഫാ. തോമസ് ഷൈജു ചിറയില്‍ (ഇന്റര്‍നാഷണല്‍ പാസ്റ്റര്‍ ഡയറക്ടര്‍), ഫാ. അഗസ്റ്റിന്‍ മേനോന്‍കരിയില്‍ വി.സി (പ്രീസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍),  സിസ്റ്റര്‍ ജെന്‍സി തെരേസ് എസ്എബിഎസ് (സിസ്റ്റേഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍), ലിജോ ജോസ് (മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍), ജോര്‍ജ് ജോസഫ് (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), ബോബന്‍ കെ. ജോണ്‍ (സ്പിരിച്വല്‍ കോ-ഓര്‍ഡിനേറ്റര്‍), മത്തായി പി. ജോണ്‍ (സെക്രട്ടറി), സേവ്യര്‍ ജോസഫ് (ട്രഷറര്‍).

അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ഹെയ്ക്ക് ഗ്രേഷ്യസ് (മിഷന്‍), സോജി തോമസ് (പ്രോഗ്രാം), ജോര്‍ജ് തോമസ് (സ്പിരിച്വല്‍) എന്നിവരെയും  ജോയിന്റ് സെക്രട്ടറിമാരായി ഷിന്‍സി നിര്‍മല്‍, റാണി ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.

ഇവരോടൊപ്പം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു സര്‍വ്വീസ് ടീമിനെയും നിയമിച്ചു.

Tags

Share this story

From Around the Web