മുഖ്യമന്ത്രിയുടെ പദവിയെ അധിക്ഷേപിക്കുന്ന വികൃത പരസ്യങ്ങൾ നിരോധിക്കണം: പ്രൊലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്

 
Prolife

അഭിമുഖം അനുവദിച്ച മുഖ്യമന്ത്രിയോട് യുവാവ് കാണിക്കേണ്ടിയിരുന്നത് അന്തസ്സും മാന്യതയും; വികലമായ ചിത്രീകരണങ്ങൾക്ക് കടുത്ത നിയന്ത്രണം അനിവാര്യം.


**കൊച്ചി:** ജനാധിപത്യ സംവിധാനത്തിൽ വ്യക്തികളുടെ അന്തസ്സും പദവികളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, മുഖ്യമന്ത്രിയുടെ പദവിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വികൃത പരസ്യങ്ങളും ചിത്രീകരണങ്ങളും കർശനമായി നിരോധിക്കണമെന്നും പ്രൊലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ആവശ്യപ്പെട്ടു.


ഒരു യുവാവ് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രി കാണിച്ച സൗമനസ്യവും നൽകിയ അനുമതിയും പരസ്പര ബഹുമാനത്തോടെയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
 എന്നാൽ ലഭിച്ച സ്വാതന്ത്ര്യത്തെ അച്ചടക്കമില്ലായ്മയായി കാണുന്ന രീതിയാണ് ഇവിടെ ഉണ്ടായത്

. മുഖ്യമന്ത്രി എന്നത് ഒരു വ്യക്തിയല്ല, മറിച്ച് ഒരു ഭരണഘടനാ സ്ഥാപനമാണ്. ആ പദവിയെ വാണിജ്യ പരസ്യങ്ങൾക്കോ തരംതാഴ്ന്ന ട്രോളുകൾക്കോ വേണ്ടി വികലമായി ഉപയോഗിക്കുന്നത് ജനാധിപത്യ സംസ്കാരത്തിന് ചേർന്നതല്ലെന്നും  പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചൂണ്ടിക്കാട്ടി.

വ്യക്തികളുടെ ചിത്രങ്ങൾ അവരുടെ അനുമതിയില്ലാതെ വികൃതമാക്കുന്നതും ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്നതും നിയമപരമായിത്തന്നെ കർശനമായി നിരോധിക്കുകയും ശിക്ഷാർഹമാക്കുകയും വേണം.

 ജനാധിപത്യത്തിലെ വിമർശന സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ അന്തസ്സിനെ ഹനിക്കാനുള്ള അവകാശമല്ല.
 മുഖ്യമന്ത്രിയുടെ മുഖം ദുരുദ്ദേശ്യത്തോടെ വക്രീകരിക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ കർശനമായി നിയന്ത്രിക്കപ്പെടുക തന്നെ വേണം.


വ്യക്തിത്വം ആദരിക്കപ്പെടണം ഏത് സാഹചര്യത്തിലും, വികലമായി ആരെയും ചിത്രീകരിക്കരുത് എന്ന വ്യക്തമായ പ്രൊലൈഫ് കാഴ്ചപ്പാട് മറക്കരുതെന്ന്  ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.

9446329343.

Tags

Share this story

From Around the Web