ട്രെയിന്‍ സീറ്റ് ഉറപ്പിക്കാനായി തര്‍ക്കം; സഹയാത്രികര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് യുവതി.യുവതിയെ അറസ്റ്റ് ചെയ്തു
 

 
train


    
 
മുംബൈ: മുംബൈയിലെ തിരക്കേറിയ ജീവിതത്തില്‍ സബര്‍മന്‍ ട്രെയിനുകള്‍ക്ക് ചെറുതല്ലാത്ത റോളുണ്ട്. സബര്‍മന്‍ ട്രെയിനിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ശ്വാസം മുട്ടിയുള്ള യാത്രയായിരിക്കും പലര്‍ക്കും ഓര്‍മ്മ വരിക.

 ട്രെയിനുകളിലെ സീറ്റുകള്‍ ചൊല്ലിയുള്ള തര്‍ക്കം സ്ഥിരമാണെങ്കിലും വ്യാഴാഴ്ച നടന്നത് ഇത്തിരി കടന്ന കയ്യായിരുന്നു. സീറ്റ് തര്‍ക്കത്തിനിടെ യുവതി പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതോടെയാണ് തര്‍ക്കത്തിന്റെ സ്വഭാവം മാറിയത്.

റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരമനുസരിച്ച് ഫസ്റ്റ് ക്ലാസ് ലേഡീസ് കംബാര്‍ട്ട്മെന്റിലാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗം നടന്നത്. സീറ്റ് ഉറപ്പിക്കാനായി തെക്കന്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ചടെമിനലില്‍ നിന്ന് ട്രെയിന്‍ യാത്ര പുറുപ്പെടും മുമ്പ് തന്നെ സീറ്റ് ഉറപ്പിക്കാന്‍ പലരും എത്താറുണ്ട്. 

ഇങ്ങനെ സീറ്റ് ബുക്ക് ചെയ്തതിനെ ചോദ്യം ചെയ്തതാണ് പെപ്പര്‍ സ്പ്രേയില്‍ കലാശിച്ചത്. ഇങ്ങനെ ഡോംബിവല്ലിയില്‍ നിന്നുള്ള യാത്രക്കാര്‍ മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്തു വെക്കാറുണ്ട്.

 ഇങ്ങനെ സീറ്റ് ചെയ്തു വക്കുന്നത് പലപ്പോഴും തര്‍ക്കത്തിന് കാരണമാവാറുണ്ടെന്ന് റെയില്‍വേ അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. കല്യാണില്‍ നിന്ന് കയറുന്നവര്‍ക്ക് സീറ്റ് കിട്ടാത്തതാണ് തര്‍ക്കത്തിലേക്ക് നയിക്കാറുള്ളത്.

വ്യാഴാഴ്ചയും സമാനമായ രീതിയില്‍ തര്‍ക്കമുണ്ടായി. ഡോംബിവല്ലിയില്‍ നിന്ന് കയറിയ സംഘത്തിലെ ഒരു സ്ത്രീ തന്റെ ബാഗില്‍ ഉണ്ടായിരുന്ന പെപ്പര്‍ സ്്രേപ പ്രയോഗിക്കുകയാരുന്നു. പെപ്പര്‍ സ്‌പ്രേ പ്രയോഗമേറ്റ ആരുടേയും പരിക്ക് ഗുരുതരമല്ല. പെപ്പര്‍ സ്‌പ്രേ അടിച്ച യുവതിയെ പൊലീസ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു.

 മറ്റൊരു സീറ്റ് തര്‍ക്കത്തില്‍ കൈവള കൊണ്ടുള്ള മര്‍ദനമേറ്റ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം. ട്രെയിന്‍ ഡോംബിവല്ലിക്കും ഠാക്കൂര്‍ലിക്കും ഇടയില്‍ ആയിരുന്നപ്പോഴാണ് ഈ സീറ്റ് തര്‍ക്കം ഉണ്ടായത്. 

സീറ്റ് പങ്കുവെക്കുന്നതിനെ ചൊല്ലി തര്‍ക്കത്തിലേര്‍പ്പെടുകയും ധരിച്ചിരുന്ന കൈവള ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നു. രാജുവാഗെ, സഹില്‍ ഖണ്ഡാരെ, പ്രിതേഷ് കനോജിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Tags

Share this story

From Around the Web