കീറിയ 10 രൂപ നോട്ട് നല്‍കിയതിനെച്ചൊല്ലി തര്‍ക്കം; ഡല്‍ഹിയില്‍ ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി, രണ്ട് പേര്‍ അറസ്റ്റില്‍

 
delhi deliver



ഡല്‍ഹി: കീറിയ 10 രൂപ നോട്ട് നല്‍കിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഉപഭോക്താവ് മര്‍ദിച്ചെന്നാരോപിച്ച് ഡെലിവറി ജീവനക്കാരന്‍ ജീവനൊടുക്കി. കല്യാണ്‍പുരിയില്‍ ഇന്‍സ്റ്റന്റ് ഡെലിവറി ആപ്പില്‍ ജോലി ചെയ്തിരുന്ന സമീര്‍ ഹുസൈനാണ് മരിച്ചത്. സംഭവത്തിന് തൊട്ടുമുമ്പ് സമീര്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയായി. പൊലീസില്‍ നിന്നും തൊഴിലുടമയില്‍ നിന്നും പിന്തുണ ലഭിച്ചില്ലെന്ന് സമീര്‍ വിഡിയോയില്‍ ആരോപിക്കുന്നുണ്ട്.

ക്യാഷ് ഓണ്‍ ഡെലിവറി ഓര്‍ഡര്‍ നല്‍കാനായി ഒരു വീട്ടിലെത്തിയപ്പോഴാണ് തര്‍ക്കമുണ്ടായതെന്നാണ് സമീര്‍ വിഡിയോയില്‍ പറയുന്നത്. പണം നല്‍കുന്നതിനിടെ ഉപഭോക്താവ് കീറിയ 10 രൂപ നോട്ട് നല്‍കിയെന്നും പകരം മറ്റൊരു നോട്ടോ നാണയമോ ആവശ്യപ്പെട്ടപ്പോള്‍ മോശമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്‌തെന്നുമാണ് ആരോപണം.
ഞലമറ അഹീെ 79ന്റെ ചെറുപ്പം, ജെന്‍സി വൈബ് പിടിക്കാന്‍ സോണിയ; ഇന്‍സ്റ്റയില്‍ അക്കൗണ്ട് തുറന്നു
ജോലി തുടരേണ്ടതിനാല്‍ ആദ്യം സംഭവം അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉപഭോക്താവ് നടത്തിയ പരാമര്‍ശങ്ങളും അപമാനകരമായ പെരുമാറ്റവും ഏറെ വേദനിപ്പിച്ചെന്ന് സമീര്‍ വിഡിയോയില്‍ പറയുന്നു.സൈക്കിളില്‍ ദീര്‍ഘനേരം ഡെലിവറി നടത്തി ഉപജീവനം കണ്ടെത്തുന്നയാളാണ് താനെന്ന് സമീര്‍ പറഞ്ഞു. കുടുംബത്തോട് പണം ആവശ്യപ്പെടാതെ സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാനാണ് ശ്രമിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തര്‍ക്കത്തിനിടെ ഉപഭോക്താവ് ഭീഷണിപ്പെടുത്തിയെന്നും സമീപത്തുണ്ടായിരുന്നവരുടെ മുന്നില്‍വെച്ച് മൂന്ന് തവണ അടിച്ചെന്നും സമീര്‍ ആരോപിച്ചു. 'ഉപഭോക്താക്കളാണ് ഞങ്ങള്‍ക്ക് പ്രധാനം. ഞങ്ങള്‍ക്ക് യാതൊരു പരിഗണനയുമില്ല. ഞങ്ങള്‍ ഡെലിവറി ചെയ്യുക മാത്രമാണ് ചെയ്യുന്നത്' എന്നായിരുന്നു വിഡിയോയില്‍ സമീറിന്റെ വാക്കുകള്‍. ഡെലിവറി ജീവനക്കാര്‍ക്ക് സുരക്ഷയും പിന്തുണയും ലഭിക്കുന്നില്ലെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.

സംഭവത്തില്‍ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും തന്റെ പരാതി ഗൗരവമായി പരിഗണിക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും സമീര്‍ പറഞ്ഞു. ആളുകള്‍ക്കു മുന്നില്‍വെച്ച് അപമാനിക്കപ്പെട്ടതിന്റെ വേദനയും അമ്മയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം വിഡിയോയില്‍ പങ്കുവെച്ചു.

'അത്രയും ആളുകളുടെ മുന്നില്‍വെച്ച് അയാള്‍ എന്നെ അടിച്ചപ്പോള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാമായിരുന്നു. ആരും ഒന്നും പറഞ്ഞില്ല. അയാള്‍ എന്നെ അടിച്ചു. ആ അടി എന്റെ ഹൃദയത്തിലാണ് കൊണ്ടത്' എന്നായിരുന്നു സമീറിന്റെ വാക്കുകള്‍.സംഭവത്തില്‍ കല്യാണ്‍പുരി പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായും ഡല്‍ഹി പൊലീസ് അറിയിച്ചു. കേസില്‍ തുടര്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags

Share this story

From Around the Web