കാവേരി നദീജലത്തെ ചൊല്ലി തര്‍ക്കം; കര്‍ണാടകയില്‍ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ പ്രതിഷേധം. ജനനായകന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി.സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാര്‍
കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ പ്രതിഷേധം. കാവേരി നദി ജലം വിട്ടു നല്‍കുന്നതിനെതിരെയാണ് കര്‍ഷകരുടെയും കന്നഡ സംഘടനകളുടെയും പ്രതിഷേധം.
മാണ്ഡ്യയില്‍ സി ജോസഫ് വിജയ് അഭിനയിച്ച ജനനായകന്‍ സിനിമയുടെ പോസ്റ്റര്‍ വലിച്ചുകീറി.സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിയ്ക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ആഗസ്റ്റ് മൂന്നിന് കാവേരി വിഷയത്തില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയും കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മില്‍ ബംഗളൂരുവില്‍ ചര്‍ച്ച നടക്കാനിരിയ്‌ക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്.
നേരത്തെ, തമിഴ്‌നാടിന് അടുത്ത 15 ദിവസത്തേയ്ക്ക് 3500 ക്യുസെക്‌സ് വീതം ജലം നല്‍കാന്‍ കാവേരി വാട്ടര്‍ റഗുലേഷന്‍ കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് നടപ്പാക്കാന്‍ കര്‍ണാടക തയ്യാറായില്ല. സംസ്ഥാനത്ത് വരള്‍ച്ചയാണെന്നും ജലം വിട്ടുനല്‍കാന്‍ സാധിയ്ക്കില്ലെന്നും കാണിച്ച്, കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയ്ക്ക് പരാതി നല്‍കിയെങ്കിലും, ഇന്ന് ചേര്‍ന്ന സിഡബ്‌ള്യുഎംഎ യോഗം കര്‍ണാടകയുടെ പരാതി തള്ളി.