ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെ ചൊല്ലി തര്‍ക്കം; നാലംഗ കുടുംബത്തെ മണ്ണെണ്ണയൊഴിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
Sep 26, 2026, 16:18 IST
തൃശൂര്‍: കുട്ടികള്‍ക്ക് നല്‍കിയ ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി.
മതിലകം കളരിപ്പറമ്പ് സ്വദേശി കരുതവീട്ടില്‍ രാംവിലാസിനെയാണ് (30) മതിലകം പൊലീസ് അറസ്റ്റുചെയ്തത്.
കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ്(40), ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് ക്രൂരമായി മര്‍ദിക്കുകയും തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്.
കുട്ടികള്‍ക്ക് ഡാന്‍സ് പരിശീലനത്തിനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ രാംവിലാസ് തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ക്രൂരമായ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മതിലകം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.