കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; പരസ്യ പ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്
തിരുവനന്തപുരം: മന്ത്രിസഭയിലെ തമ്മിലടിക്ക് പിന്നാലെ നേതാക്കള്‍ക്ക് പരസ്യപ്രതികരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെപിസിസി.
കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
ഹൈക്കമാന്‍ഡും പരസ്യപ്രതികരണം വേണ്ടെന്ന് നിര്‍ദേശം നല്‍കി.
അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് രാജ്മോഹന്‍ ഉണ്ണിത്താനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് തര്‍ക്കം ഉടലെടുത്തത്.
തനിക്കെതിരെ സൈബറാക്രമണം നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഷാഫി പറമ്പിലിനെതിരെ രംഗത്തെത്തിയത്.
ഷാഫി എ ഗ്രൂപ്പല്ലെന്നും ആണെങ്കില്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നും ഉണ്ണിത്താന്‍ പരിഹസിച്ചിരുന്നു.
എന്നാല്‍ ഉണ്ണിത്താന് മറുപടി പറയാന്‍ നില്‍ക്കരുതെന്നാണ് ഷാഫി പറമ്പിലിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.